പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: പഞ്ചായത്തിന്റെ തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്ന..

സുജ്ഞാനി ഷാൻബോഗ്

പ്രസിഡൻ്റ്

ഭാനുപ്രകാശ് കെ

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

പുഷ്പ ഗോപാലൻ

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

മാധവ മാസ്റ്റർ

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ദാക്ഷായണി കെ പി

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

ലിജി കെ എൽ

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

വിലാസം :സെക്രട്ടറി മധുര്‍ ഗ്രാമ പഞ്ചായത്ത്‌ , ഉളിയത്തടുക്ക കാസറഗോഡ് 

സ്ഥലം :കാസറഗോഡ് താലൂക് 

വാര്‍ഡുകള്‍ :24

നിയമസഭ മണ്ഡലം കാസറഗോഡ് 

ലോകസഭ മണ്ഡലം :കാസറഗോഡ് 

വില്ലേജുകള്‍ :മധുര്‍ ,പട്ട്ല ,ശിരിബഗില് ,കുട്ലു (ഭാഗികം )

വിസ്തീര്‍ണം :  24.16 ച .കി മി 

 

K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

രൂപീകരണവും ആദ്യ ഭരണസമിതിയും: മധൂർ, ശിരിബാഗിലു, കുഡ്‌ലു എന്നീ ഗ്രാമങ്ങൾ ചേർത്ത് 1962 ജനുവരി 1-നാണ് മധൂർ പഞ്ചായത്ത് നിലവിൽ വന്നത്. 1964 ഏപ്രിൽ 1-ന് ശ്രീ. എ. കെ. വാസുദേവറാവു പ്രസിഡന്റായി ആദ്യ ജനപ്രതിനിധി ഭരണസമിതി ചുമതലയേറ്റു. അതിർത്തി മാറ്റവും പുതിയ ഓഫീസും: 1971-ൽ പഞ്ചായത്തിന്റെ ഭാഗമായിരുന്ന ചില പ്രദേശങ്ങൾ മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് രൂപീകരണത്തിനായി വിട്ടുകൊടുത്തു. 1968-ൽ ഉളിയത്തടുക്കയിൽ നിർമ്മിച്ച പുതിയ പഞ്ചായത്ത് ഓഫീസ് കെട്ടിടം അന്നത്തെ മുഖ്യമന്ത്രി ഇ.എം.എസ്. നമ്പൂതിരിപ്പാടാണ് ഉദ്ഘാടനം ചെയ്തത്. ഭരണനേട്ടങ്ങൾ: 1971 മുതൽ 25 വർഷക്കാലം 100% ഭൂനികുതി ഈടാക്കാൻ സാധിച്ച ഈ ഫസ്റ്റ് ഗ്രേഡ് പഞ്ചായത്തിന്, 1982-ൽ മികച്ച പ്രവർത്തനത്തിനുള്ള സംസ്ഥാന അവാർഡ് ലഭിച്ചിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ: 1948-ൽ മായിപ്പാടിയിൽ ആരംഭിച്ച അധ്യാപക പരിശീലന സ്കൂൾ പിന്നീട് ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രമായി (DIET) ഉയർത്തപ്പെട്ടു....

കൂടുതൽ വായിക്കുക

വാർത്തകളും ലേഖനങ്ങളും

Featured Image

September 29, 2026

ഓപ്പറേഷന്‍ തൂഫാന്‍, ദി നാര്‍ക്കോ ഹണ്ട്

സംസ്ഥാനത്ത് ലഹരി വസ്തുക്കളുടെ വ്യാപനവും ഉപയോഗവും പൂര്‍ണ്ണമായി നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കൂടി പങ്കാളിത്തത്തോടെ കേരള പോലീസ് നടപ്പിലാക്കുന്ന ഓപ്പറേഷന്‍ തൂഫാന്‍ പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്‍റെ മധൂര്‍ ഗ്രാമ പഞ്ചായത്ത് തല ഉദ്ഘാടനം 28/09/2026 ന് രാവിലെ 11 മണിക്ക്...

കൂടുതൽ വായിക്കുക