കേരള - സർക്കാർ ആയുഷ് ഹോമിയോപ്പതി വകുപ്പ്, നാഷണൽ ആയുഷ് മിഷൻ കേരളം
June 25, 2026
മധൂർ ഗ്രാമപഞ്ചായത്തും സർക്കാർ ഹോമിയോ ഡിസ്പെൻസറി മധൂർ (ആയുഷ് ഹെൽത്ത് & വെൽനെസ്സ് സെന്റർ ) സംയുക്തമായി അന്താരാഷ്ട്ര യോഗാ ദിനാചരണം 23/06/2026 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് മധൂർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽവെച്ച് ആചരിച്ചു.
പ്രസ്തുത പരിപാടിയിൽ ഡോ.ആതിര വിശ്വനാഥൻ എം (മെഡിക്കൽ ഓഫീസർ ജി.എച്ച് .ഡി മധൂർ ) സ്വാഗതം പറഞ്ഞു. ശ്രീമതി. ദാക്ഷായണി കെ. പി അദ്ധ്യക്ഷത വഹിച്ച ചടങ്ങ് ബഹുമാനപ്പെട്ട പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. സുജ്ഞാനി ഷാൻബോഗ് ഉദ്ഘാടനം ചെയ്തു. തുടർന്ന് ശ്രീ. മാധവൻ മാസ്റ്റർ
( ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ),ഡോ.സത്യേന്ദ്ര സി. ഡി (മെഡിക്കൽ ഓഫീസർ, ആയുഷ് പി. എച്ച്.എസ്. സി മധൂർ),ശ്രീമതി.ഷമീമ ഷരീഫ് (6-ാം വാർഡ് മെമ്പർ ) എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു .ശ്രീമതി.നീതു ഷിജിമോൾ (സെക്രട്ടറി മധൂർ ഗ്രാമപഞ്ചായത്ത് )ചടങ്ങിൽ നന്ദി അറിയിച്ചു.
തുടർന്ന് സ്വപ്ന കെ. സി (യോഗാ ഇൻസ്ട്രക്ടർ, ജി എച്ച്.ഡി മധൂർ ) യോഗാ അവയർനസ് ക്ലാസ് എടുത്തു.സ്വപ്ന കെ. സി യുടെ നേതൃത്വത്തിൽ യോഗ സ്റ്റുഡൻസിന്റെ യോഗ ഡാൻസ് ഉണ്ടായിരുന്നു