പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: പഞ്ചായത്തിന്റെ തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്ന..

സുജ്ഞാനി ഷാൻബോഗ്

പ്രസിഡൻ്റ്

ഭാനുപ്രകാശ് കെ

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

പുഷ്പ ഗോപാലൻ

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

മാധവ മാസ്റ്റർ

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ദാക്ഷായണി കെ പി

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

നീതു ഷിജിമോൻ

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

വിലാസം :സെക്രട്ടറി മധുര്‍ ഗ്രാമ പഞ്ചായത്ത്‌ , ഉളിയത്തടുക്ക കാസറഗോഡ് 

സ്ഥലം :കാസറഗോഡ് താലൂക് 

വാര്‍ഡുകള്‍ :24

നിയമസഭ മണ്ഡലം കാസറഗോഡ് 

ലോകസഭ മണ്ഡലം :കാസറഗോഡ് 

വില്ലേജുകള്‍ :മധുര്‍ ,പട്ട്ല ,ശിരിബഗില് ,കുട്ലു (ഭാഗികം )

വിസ്തീര്‍ണം :  24.16 ച .കി മി 

 

K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

രൂപീകരണവും ആദ്യ ഭരണസമിതിയും: മധൂർ, ശിരിബാഗിലു, കുഡ്‌ലു എന്നീ ഗ്രാമങ്ങൾ ചേർത്ത് 1962 ജനുവരി 1-നാണ് മധൂർ പഞ്ചായത്ത് നിലവിൽ വന്നത്. 1964 ഏപ്രിൽ 1-ന് ശ്രീ. എ. കെ. വാസുദേവറാവു പ്രസിഡന്റായി ആദ്യ ജനപ്രതിനിധി ഭരണസമിതി ചുമതലയേറ്റു. അതിർത്തി മാറ്റവും പുതിയ ഓഫീസും: 1971-ൽ പഞ്ചായത്തിന്റെ ഭാഗമായിരുന്ന ചില പ്രദേശങ്ങൾ മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് രൂപീകരണത്തിനായി വിട്ടുകൊടുത്തു. 1968-ൽ ഉളിയത്തടുക്കയിൽ നിർമ്മിച്ച പുതിയ പഞ്ചായത്ത് ഓഫീസ് കെട്ടിടം അന്നത്തെ മുഖ്യമന്ത്രി ഇ.എം.എസ്. നമ്പൂതിരിപ്പാടാണ് ഉദ്ഘാടനം ചെയ്തത്. ഭരണനേട്ടങ്ങൾ: 1971 മുതൽ 25 വർഷക്കാലം 100% ഭൂനികുതി ഈടാക്കാൻ സാധിച്ച ഈ ഫസ്റ്റ് ഗ്രേഡ് പഞ്ചായത്തിന്, 1982-ൽ മികച്ച പ്രവർത്തനത്തിനുള്ള സംസ്ഥാന അവാർഡ് ലഭിച്ചിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ: 1948-ൽ മായിപ്പാടിയിൽ ആരംഭിച്ച അധ്യാപക പരിശീലന സ്കൂൾ പിന്നീട് ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രമായി (DIET) ഉയർത്തപ്പെട്ടു....

കൂടുതൽ വായിക്കുക

വാർത്തകളും ലേഖനങ്ങളും

Featured Image

June 25, 2026

കേരള - സർക്കാർ ആയുഷ് ഹോമിയോപ്പതി വകുപ്പ്, നാഷണൽ ആയുഷ് മിഷൻ കേരളം

മധൂർ ഗ്രാമപഞ്ചായത്തും സർക്കാർ ഹോമിയോ ഡിസ്‌പെൻസറി മധൂർ (ആയുഷ് ഹെൽത്ത് & വെൽനെസ്സ് സെന്റർ ) സംയുക്തമായി അന്താരാഷ്ട്ര യോഗാ ദിനാചരണം 23/06/2026 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് മധൂർ പഞ്ചായത്ത്‌ കമ്മ്യൂണിറ്റി ഹാളിൽവെച്ച് ആചരിച്ചു.പ്രസ്തുത പരിപാടിയിൽ ഡോ.ആതിര വിശ്വനാഥൻ എം (മെഡിക്കൽ ഓഫീസർ ജി.എച്ച് .ഡി...

കൂടുതൽ വായിക്കുക