ഓപ്പറേഷന്‍ തൂഫാന്‍, ദി നാര്‍ക്കോ ഹണ്ട്

September 29, 2026

സംസ്ഥാനത്ത് ലഹരി വസ്തുക്കളുടെ വ്യാപനവും ഉപയോഗവും പൂര്‍ണ്ണമായി നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കൂടി പങ്കാളിത്തത്തോടെ കേരള പോലീസ്  നടപ്പിലാക്കുന്ന ഓപ്പറേഷന്‍ തൂഫാന്‍ പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്‍റെ മധൂര്‍ ഗ്രാമ പഞ്ചായത്ത് തല ഉദ്ഘാടനം 28/09/2026 ന് രാവിലെ 11 മണിക്ക്   ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്    സൂജ്ഞാനി ഷാന്‍ബോഗ് തൂഫാന്‍ പതാക ഉയര്‍ത്തിക്കൊണ്ട്     നിര്‍വ്വഹിച്ചു. തുടര്‍ന്ന് പഞ്ചായത്ത് ഹാളിൽ നടന്ന  ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്    ഉദ്ഘാടനം ചെയ്തു.  ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ്  ഭാനുപ്രകാശ്.കെ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാന്‍റിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ പുഷ്പ ഗോപാലന്‍, മാധവ മാസ്റ്റര്‍, ദാക്ഷായണി കെ.പി എന്നിവര്‍ സംസാരിച്ചു.     പ്രസ്തുത പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടന പരിപാടിയുടെ ലൈവ് സ്ട്രീമിംഗ് ഗ്രാമപഞ്ചായത്ത്  ഹാളില്‍ പ്രദര്‍ശിപ്പിച്ചു. പോലീസ് ഉദ്യോഗസ്ഥര്‍ ജനപ്രതിനിധികള്‍ക്ക്  തൂഫാന്‍ ബാഡ്ജ് വിതരണം നടത്തി. തുടര്‍ന്ന് പോലീസ് ഉദ്യോഗസ്ഥര്‍ ബോധവല്‍ക്കരണ ക്ലാസും തൂഫാന്‍  പദ്ധതിയുടെ ലക്ഷ്യങ്ങള്‍ സംബന്ധിച്ചും പദ്ധതിയുടെ തുടര്‍ നടത്തിപ്പില്‍ തദ്ദേശ സ്ഥാപനങ്ങളുടെ പ്രാധാന്യം സംബന്ധിച്ചും  വിദ്യാനഗർ എസ് ഐ ശ്രീ വിജയൻ മേലത്ത് വിശദീകരിച്ചു.  ചടങ്ങിൽ വാർഡ് മെമ്പർമാർ, തൂഫാന്‍ വാരിയേഴ്സ്, തണ്ടര്‍ വളന്‍റിയര്‍മാര്‍ , വിവിധ രാഷ്ട്രീയ-സാമൂഹിക സംഘടനാ പ്രതിനിധികൾ, സാമൂഹിക പ്രവർത്തകർ, കുടുംബശ്രീ അംഗങ്ങള്‍, ഹരിതകര്‍മ്മസേനാംഗങ്ങള്‍, ഗ്രാമപഞ്ചായത്ത് ജീവനക്കാര്‍ ,  പൊതുജനങ്ങൾ തുടങ്ങി നിരവധിയാളുകള്‍  സംബന്ധിച്ചു.

ഓപ്പറേഷന്‍ തൂഫാന്‍, ദി നാര്‍ക്കോ ഹണ്ട്